Gangasangamam poster

1971 · song 1

Manasa Vaacha Karmana

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മനസാ വാചാ കര്‍മ്മണാ ഞാന്‍ മനുഷ്യപുത്രനെ സ്നേഹിച്ചു അവന്റെ ശത്രുവിനെ ഞാനെതിര്‍ത്തു അവന്റെ ബന്ധുവിനെ സ്വീകരിച്ചു സ്വീകരിച്ചു  (മനസാ..  ) ഉടുക്കാന്‍ തുകില്‍ കൊടുത്തൂ നടക്കാന്‍ വഴി കൊടുത്തു അരമനത്തിരുനട തുറന്നുവെച്ചൂ ഞാന്‍ അവനു വേണ്ടി പ്രാര്‍ഥിച്ചു ഈശോ ഈശോ ഇതു തെറ്റായിരുന്നെങ്കി- ലാത്തെറ്റിനെന്നെ നീ ശിക്ഷിക്കൂ  (മനസാ..  ) കുടിക്കാ‍ന്‍ ജലം കൊടുത്തൂ കിടക്കാനിടം കൊടുത്തൂ അഴലിന്റെ നിഴലിലീ കുരിശും ചുമന്നു ഞാ- നവനു വേണ്ടി ജീവിച്ചു ഈശോ ഈശോ ഇതു തെറ്റായിരുന്നെങ്കി- ലാതെറ്റിനെന്നെ നീ ക്രൂശിക്കൂ (മനസാ..  )

Published by the catalogue editor. Rights remain with the original creators.