1971 · song 6

Vanarodanam Kettuvo

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ആ...ആ....ആ..... വനരോദനം കേട്ടുവോ കേട്ടുവോ വാടി വാടി വീഴുമീ വാസന്തിമലരിന്റെ വനരോദനം കേട്ടുവോ - കേട്ടുവോ (2) മിന്നലിന്റെ പ്രഹരമേറ്റു നൃത്തമാടും  വെണ്മുകിലീ ബാഷ്പധാര കണ്ടുവോ കാറ്റിന്റെ കൈകൾ കാനനത്തിൽ തള്ളിയിട്ട കാട്ടുപൂവിൻ കണ്ണുനീരു കണ്ടുവോ  (വനരോദനം...) കശ്മലന്റെ കൈകളേറ്റു കവിളിലാകെ രക്തബിന്ദു വാർന്നു വാർന്നു വീണു പോയ് യൗവനത്തിൻ ചോപ്പുമല്ല കുങ്കുമത്തിൻ ചോപ്പുമല്ല  എന്റെ ഹൃദയരക്തബിന്ദു കണ്ടുവോ കണ്ടുവോ  വനരോദനം കേട്ടുവോ കേട്ടുവോ വാടി വാടി വീഴുമീ വാസന്തിമലരിന്റെ വനരോദനം കേട്ടുവോ - കേട്ടുവോ

Published by the catalogue editor. Rights remain with the original creators.