1971 · song 2

Mullamalarthen Kinnam [Bit]

Credits

Singer
P Jayachandran P Leela
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

മുല്ലമലർ തേൻകിണ്ണം മല്ലിപ്പൂ മധുപാത്രം പാടി നടക്കും തെന്നലിനിന്നൊരു  പാനോൽസവവേള - മധു പാനോൽസവവേള (മുല്ലമലർ..) എന്റെ മിഴിയിലെ സ്വപ്നശതങ്ങൾ നൃത്തമാടും വേള ഏന്റെ ഹൃദയസ്വർഗ്ഗസദസ്സിൽ  മണിവീണാ ഗാനമേള  (മുല്ലമലർ..) ഇന്നു വിരിയും ചൈത്രവനത്തിൽ  നമ്മളാടും ലീല - നമ്മളാടും ലീല കണ്ടു മുന്തിരി വള്ളികൾ മുന്നിൽ  പണിയുന്നു പൊന്നൂഞ്ഞാലാ  (മുല്ലമലർ..) മലയമാരുത രഥത്തിലേറി  മന്ദമെത്തി ദേവൻ പൂത്തുവിരിയും നിന്നുടെ ചുണ്ടിലെ പൂങ്കുല കവരാനായി  (മുല്ലമലർ..)

Published by the catalogue editor. Rights remain with the original creators.