C.I.D. Nazir poster

1971 · song 5

Sankalpathin Thankaradhathil

Credits

Singer
P Jayachandran Sudha Varma
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

സങ്കൽപ്പത്തിൻ തങ്കരഥത്തിൽ  തമ്പുരാട്ടി എഴുന്നള്ളി  സംഗീതത്തിൻ നൂപുരനൗകയിൽ  സർവ്വാംഗസുന്ദരി എഴുന്നള്ളി  (സങ്കൽപ്പത്തിൻ..) അനുഭൂതിത്തിരമാലകൾ തഴുകി  ആശാതീരം കുളിർ തൂകി  ആത്മാവിൻ നവനീതസുമങ്ങൾ  അനുരാഗത്തിൻ മണമേകി  ആ... അംശുദായികേ നിന്മിഴിയമ്പിൽ  അലരിതൾപോൽ ഞാൻ അടരുന്നു  ആർദ്ര മനോഹരം നിൻ മധുരാധരം  ആലിലപോലെ വിറയ്ക്കുന്നു  ആ... ഹിന്ദളരാഗം പാടും തെന്നലിൽ  മന്ദം മലരുകൾ മലരുന്നു  നിൻ പുളകോജ്ജ്വല ഗാനനിലാവിൽ  മന്ദാരവലതയായ്‌ ഞാൻ - ഒരു മന്ദാരവലതയായ്‌ ഞാൻ

Published by the catalogue editor. Rights remain with the original creators.