C.I.D. Nazir poster

1971 · song 4

Pranayasarovarame

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ആ.. ആ...  പ്രണയ സരോവരമേ ...  പ്രണയ സരോവരമേ  അലതല്ലിയുയരും - ആനന്ദതീർത്ഥത്തിൽ അലിയുവാൻ ദാഹിക്കും ഗംഗാനദി  അലയുന്നു ഞാൻ മോഹമന്ദാകിനി പ്രണയ സരോവരമേ.. മുത്തണിഗോപുര പർവ്വത ഗേഹത്തിൽ എത്രകാലം ഞാൻ തപസ്സിരുന്നു (2) ശാപമോക്ഷത്താലുണർന്നൂ ആലിംഗനത്തിന്നലഞ്ഞു (2) - ഞാൻ നിന്നാ- ലിംഗനത്തിന്നലഞ്ഞു തുടരുകയായ്‌ - യാത്ര തുടരുകയായ്‌ പ്രണയസരോവരമേ.. അലതല്ലിയുയരും - ആനന്ദതീർത്ഥത്തിൽ അലിയുവാൻ ദാഹിക്കും ഗംഗാനദി  നൃത്തവിലോലനാം നിൻ മണിനൂപുരം എത്തിപ്പിടിക്കുന്നതെങ്ങിനെ ഞാൻ (2) എൻ വിളി എന്നു നീ കേൾക്കും എൻ സ്വപ്നം നിന്നിൽ തുടിക്കും (2) - എന്നിനി എൻ സ്വപ്നം നിന്നിൽ തുടിക്കും തുടരുകയായ്‌ - യാത്ര തുടരുകയായ്‌ പ്രണയസരോവരമേ.. അലതല്ലിയുയരും - ആനന്ദതീർത്ഥത്തിൽ അലിയുവാൻ ദാഹിക്കും ഗംഗാനദി

Published by the catalogue editor. Rights remain with the original creators.