C.I.D. Nazir poster

1971 · song 3

Nin Maniyarayile

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

നിൻ മണിയറയിലെ നിർമ്മലശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ ചന്ദനമണമൂറും നിൻ ദേഹമലർവല്ലി എന്നുമെൻ വിരിമാറിൽ പടരുമല്ലോ.. ( നിൻ ) പുണ്യവതീ നിന്റെ പൂങ്കാവനത്തിലൊരു പുഷ്പശലഭമായ് ഞാൻ പറന്നുവെങ്കിൽ ശൃംഗാരമധുവൂറും നിൻ രാഗപാനപാത്രം എന്നുമെന്നധരത്തോടടുക്കുമല്ലോ.. ( നിൻ) ഇന്ദുവദനേ നിന്റെ നീരാട്ടുകടവിലെ ഇന്ദീവരങ്ങളായ് ഞാൻ വിടർന്നുവെങ്കിൽ ഇന്ദ്രനീലാഭതൂകും നിൻ മലർമിഴിയുമായ് സുന്ദരീയങ്ങനെ ഞാൻ ഇണങ്ങുമല്ലോ. (നിൻ)

Published by the catalogue editor. Rights remain with the original creators.