1971 · song 7

Nanma Niranja Mariyame

Credits

Singer
B Vasantha Renuka
Lyricist
Vayalar
Composer
Joseph Krishna

Lyrics

നന്മ നിറഞ്ഞ മറിയമേ ഞങ്ങളെ നല്ലവരാക്കണമേ മക്കൾ ഞങ്ങൾ ചെയ്ത പാപങ്ങൾക്ക് മാപ്പു നൽകേണമേ (നന്മ..) അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടും നിന്റെ പുത്രനാമുണ്ണിയീശോ മുൾക്കിരീടം ചൂടി - ദുഃഖിതർ ഞങ്ങൾക്കായ് സ്വർഗ്ഗവാതിൽ തുറന്നില്ലേ - പണ്ടു സ്വർഗ്ഗവാതിൽ തുറന്നില്ലേ    നന്മ നിറഞ്ഞ മറിയമേ ഞങ്ങളെ നല്ലവരാക്കണമേ കാൽ‌വരിക്കുന്നിലുയിർത്തെഴുന്നേറ്റൊരു കാരുണ്യരൂപനീശോ കാരിരുമ്പാണിപ്പഴുതുള്ള കൈകളാൽ കാത്തരുളീടുകില്ലേ ഞങ്ങളെ കാത്തരുളീടുകില്ലേ (നന്മ..)

Published by the catalogue editor. Rights remain with the original creators.