1971 · song 6

Manorame Nin Panchavadi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
Joseph Krishna

Lyrics

മനോരമേ...  മനോരമേ നിൻ പഞ്ചവടിയിൽ മധുമതീപുഷ്പങ്ങൾ വിരിഞ്ഞു പനിനീർ തളിക്കാൻ പവിഴം പതിക്കാൻ പതിനേഴു വസന്തങ്ങൾ വന്നൂ (മനോരമേ...) പതുക്കനേ...  പതുക്കനെ പതുക്കനെ പൂമൊട്ടു വിടരും പത്മസരസ്സിൽ നിൻവികാരപത്മസരസ്സിൽ സ്വയം മറന്നൊഴുകും സ്വർണ്ണമത്സ്യത്തിനു സ്വപ്നമെന്നവർ പേരിട്ടു - ഞാൻ സ്വർണ്ണച്ചൂണ്ടയിട്ടു (മനോരമേ...) നിറങ്ങളും...  നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും നൃത്തസദസ്സിൽ നിൻവിലാസനൃത്തസദസ്സിൽ മനസ്സിലെ തളികയിൽ നിറയുന്ന തേനിനു പ്രണയമെന്നവർ പേരിട്ടു - അതു മുഴുവൻ ഞാൻ കുടിച്ചു  (മനോരമേ...)

Published by the catalogue editor. Rights remain with the original creators.