1971 · song 1

Achan Kombathu

Credits

Singer
P Susheela
Lyricist
Vayalar
Composer
Joseph Krishna

Lyrics

അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് കന്നിയിളം കിളി കാരോലക്കിളി കണ്ണീരാറിൻ തീരത്ത് ഗുരുവായൂരപ്പന് ഞാനൊരു തിരുമധുരം നേർന്നല്ലോ കൊടുങ്ങല്ലൂരമ്മയ്ക്കിന്നൊരു കുരുതീം മാലേം നേർന്നല്ലോ എന്നിട്ടും പൊന്നുംകുടത്തിന്റെ നെഞ്ചിൽ തൊട്ടാൽ തീ പോലെ  നെഞ്ചിൽ തൊട്ടാൽ തീ പോലെ  അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത് മുത്തുക്കുടയുടെ കീഴിലിരിക്കും നക്ഷത്രക്കണിയാട്ടി നൂറുവട്ടം രാത്രിയിലിന്നലെ  നൂലു ജപിച്ചു കൊടുത്തല്ലോ എന്നിട്ടും പൊന്നും കുടത്തിന്റെ നെഞ്ചിൽ തൊട്ടാൽ തീ പോലെ  നെഞ്ചിൽ തൊട്ടാൽ തീ പോലെ  അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്

Published by the catalogue editor. Rights remain with the original creators.