1971 · song 4

Varshameghame

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

വര്‍ഷമേഘമേ തുലാവര്‍ഷമേഘമേ ഈ അസ്തമനം മാറില്‍ ചാര്‍ത്തിയൊ- രിന്ദ്ര ധനുസ്സെവിടേ വര്‍ഷമേഘമേ തുലാവര്‍ഷമേഘമേ കാറ്റിന്‍ ചിറകില്‍ കടലിന്നുള്ളിലെ കണ്ണുനീരാവിയായുയരുമ്പോള്‍ നീ കണ്ണുനീരാവിയായുയരുമ്പോള്‍ പീലികള്‍ നീര്‍ത്തുന്ന വാര്‍മഴവില്ലിനെ പ്രേമമെന്നു വിളിക്കും ഞാന്‍ - എന്റെ പ്രേമമെന്നു വിളിക്കും ഞാന്‍ (വര്‍ഷമേഘമേ...) മാനം മുകളില്‍ രാവിന്‍ മടിയില്‍ ആകാശഗംഗയായ് പൊഴിയുമ്പോള്‍ നീ ആകാശഗംഗയായ് പൊഴിയുമ്പോൾ ദാഹിച്ചുപറക്കുന്ന വേഴാമ്പല്‍പ്പക്ഷിയെ മോഹമെന്നു വിളിക്കും ഞാന്‍ - എന്റെ മോഹമെന്നു വിളിക്കും ഞാന്‍ (വര്‍ഷമേഘമേ..)

Published by the catalogue editor. Rights remain with the original creators.