1971 · song 1

Jeevithamoru Chumadu Vandi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ജീവിതമൊരു ചുമടു വണ്ടി ജനന മരണ വീഥികളിൽ മനുഷ്യനും ദൈവവും ചുമച്ചു കിതച്ചു കൊണ്ടു വന്ന ചുമടു വണ്ടി  (ജീവിതമൊരു..) എത്രയെത്ര ദൈവങ്ങൾ തകർന്നു വീണു എത്രയെത്ര പ്രവചനങ്ങൾ പൊഴിഞ്ഞു വീണു ദു;ഖിതരേ - ദു:ഖിതരേ സ്വർഗ്ഗരാജ്യമിപ്പൊഴുമൊരു പഴയ വാഗ്ദാനം  പഴയ വാഗ്ദാനം (ജീവിതമൊരു..) കൃഷ്ണനും പാണ്ഡവരും തോറ്റു ക്രിസ്തുവും നബിയുമിവിടെ തോറ്റു വിലക്കപ്പെട്ട കനി വിതച്ചു വിളവു കൊയ്യുന്നു വിധി തെളിച്ച വഴിയിൽ നമ്മൾ ചുമടെടുക്കുന്നു - ഇന്നും ചുമടെടുക്കുന്നു (ജീവിതമൊരു..) എത്രയെത്ര മനുഷ്യന്മാർ മരിച്ചു വീണു എത്രയെത്ര പ്രതീക്ഷകൾ അടർന്നു വീണു സ്നേഹിതരേ - സ്നേഹിതരേ സ്ഥിതിസമത്വമിപ്പൊഴുമൊരു മധുരവാഗ്ദാനം മധുരവാഗ്ദാനം ജീവിതമൊരു ചുമടു വണ്ടി

Published by the catalogue editor. Rights remain with the original creators.