Anubhavangal Paalichakal poster

1971 · song 3

Pravachakanmaare Parayu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രവാചകന്മാരേ...  പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ ആദിയുഷസ്സിൻ ചുവന്ന മണ്ണിൽ നിന്നായുഗ സംഗമങ്ങൾ ഇവിടെയുയർത്തിയ വിശ്വാസഗോപുരങ്ങൾ ഇടിഞ്ഞു വീഴുന്നു - കാറ്റിൽ ഇടിഞ്ഞു വീഴുന്നു ഈ വഴിത്താരയിൽ ആലംബമില്ലാതെ ഈശ്വരൻ നിൽക്കുന്നു ധർമ്മനീതികൾ താടി വളർത്തി തപസ്സിരിക്കുന്നൂ തപസ്സിരിക്കുന്നു പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ ഭാവിചരിത്രം തിരുത്തിയെഴുതും ഭാരത യുദ്ധഭൂവിൽ ഇടയൻ തെളിച്ചൊരു ചൈതന്യ ചക്രരഥം ഉടഞ്ഞു വീഴുന്നു മണ്ണിൽ തകർന്നു വീഴുന്നു ഈ കുരുക്ഷേത്രത്തിലായുധമില്ലാതെ അർജ്ജുനൻ നിൽക്കുന്നു തത്ത്വശാസ്ത്രങ്ങൾ ഏതോ ചിതയിൽ കത്തിയെരിയുന്നു കത്തിയെരിയുന്നു പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ പ്രപഞ്ചശില്പികളേ പറയൂ പ്രകാശമകലെയാണോ

Published by the catalogue editor. Rights remain with the original creators.