Anubhavangal Paalichakal poster

1971 · song 1

Agniparvatham Pukanju

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

അഗ്നിപർവ്വതം പുകഞ്ഞു ഭൂ ചക്രവാളങ്ങൾ ചുവന്നു മൃത്യുവിന്റെ ഗുഹയിൽ പുതിയൊരു രക്തപുഷ്പം വിടർന്നു (അഗ്നിപർവതം..) കഴുകാ -  കഴുകാ ഹേ കഴുകാ കറുത്ത ചിറകുമായ്‌ താണു പറന്നീ കനലിനെ കൂട്ടിൽ നിന്നെടുത്തു കൊള്ളൂ എടുത്തുകൊള്ളൂ നാളത്തെ പ്രഭാതത്തിൽ ഈ കനൽ ഊതി ഊതി കാലമൊരു കത്തുന്ന പന്തമാക്കും തീപ്പന്തമാക്കും അഹാഹാ...അഹാഹാ...  (അഗ്നിപർവതം..) ഗരുഡാ - ഗരുഡാ ഹേ ഗരുഡാ ചുവന്ന ചിറകുമായ്‌ താണു പറന്നീ പവിഴത്തെ ചെപ്പിൽ നിന്നെടുത്തു കൊള്ളൂ എടുത്തുകൊള്ളൂ നാളത്തെ നിശീഥത്തിൽ ഈ മുത്തു രാകി രാകി കാലമൊരു നക്ഷത്ര ജ്വാലയാക്കും തീ ജ്വാലയാക്കും അഹാഹാ...അഹാഹാ...  (അഗ്നിപർവതം)

Published by the catalogue editor. Rights remain with the original creators.