1971 · song 4

Premam Sthreepurusha

From Agnimrigam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പ്രേമം...ഓഹോ ഓഹോ  പ്രേമം സ്ത്രീപുരുഷ പ്രേമം  ഭൂമിയുള്ള കാലം വരെയും  പൂവിടുന്ന ലോലവികാരം  (പ്രേമം..)  ആരെയും ആരാധകരാക്കും  അതിന്റെ ഹംസഗാനം  ആരെയും തൃപ്പാദ ദാസരാക്കും  അതിന്റെ ചുണ്ടിലെ മന്ദഹാസം  ആ ഗാനം ഞാൻ കേട്ടു  ആ മന്ദഹാസം ഞാൻ കണ്ടു  (പ്രേമം..)  ആരെയും സ്വപ്നാടകരാക്കും  അതിന്റെ മന്ത്രവാദം  ആയിരം സ്വർഗ്ഗങ്ങൾ തീർത്തു തരും  അതിന്റെ കയ്യിലെ പാനപാത്രം  ആ മന്ത്രം ഞാൻ കേട്ടു  ആ പാനപാത്രം ഞാൻ കണ്ടു  (പ്രേമം..)

Published by the catalogue editor. Rights remain with the original creators.