1971 · song 1

Alakaapuri Alakaapuri

From Agnimrigam

Credits

Singer
KJ Yesudas P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

അളകാപുരി അളകാപുരിയെന്നൊരു നാട് - അതിൽ അമരാവതിയമരാവതിയെന്നൊരു വീട് ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ ആകാശ പെണ്‍കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂ  (അളകാ..) ഉർവശിക്ക് നൃത്തത്തിനു കാൽച്ചിലമ്പ് കെട്ടുവാൻ ഉത്രാട നക്ഷത്രപ്പൂ അണിമുടിയിൽ ചൂടുവാനശ്വതിപ്പൂ അരഞ്ഞാണത്തുടലിലിടാൻ ആതിരപ്പൂ - തിരുവാതിരപ്പൂ തിരുവാതിര തിരുവാതിര തിരുവാതിരപ്പൂ  അളകാപുരിയളകാപുരിയെന്നൊരു നാട് മേനകയ്ക്ക് പാദസര പൊന്മണികൽ തീർക്കുവാൻ മകയിരം നക്ഷത്രപ്പൂ തളിർവിരലിൽ ചാർത്തുവാനത്തപ്പൂ തൃക്കാതിൽ കമ്മലിടാൻ ഓണപ്പൂ - തിരുവോണപ്പൂ തിരുവോണം തിരുവോണം തിരുവോണപ്പൂ  അളകാപുരിയളകാപുരിയെന്നൊരു നാട് രംഭയ്ക്ക് പത്മരാഗപ്പൂത്താലം നിറയ്ക്കുവാൻ രോഹിണീ നക്ഷത്രപ്പൂ തിരുമാറിൽ തിലോത്തമയ്ക്കായില്ല്യ പൂ തിരുനെറ്റിക്കുറിയണിയാൻ കാർത്തികപ്പൂ - തൃക്കാർത്തികപ്പൂ തൃക്കാർത്തിക തൃക്കാർത്തിക തൃക്കാർത്തികപ്പൂ  അളകാപുരിയളകാപുരിയെന്നൊരു നാട് അതിൽ അമരാവതിയമരാവതിയെന്നൊരു വീട് ആ വീട്ടിൻ പൂമുഖത്തിൽ പൂത്തു നിൽക്കും പൂമരത്തിൽ പൂ പൂ പൂ ആകാശ പെണ്‍കൊടിമാർ ചൂടിയാലും തീരാത്ത പൂ പൂ പൂ

Published by the catalogue editor. Rights remain with the original creators.