Achan poster

1952 · song 18

Varumo Varumo

From Achan

Credits

Singer
P Leela
Lyricist
Abhayadev
Composer
PS Divakar

Lyrics

വരുമോ വരുമോ -ഇനി വരുമോ എൻശുഭകാലം-ഈ ഇരുൾ മാറും പുലർകാലം വരുമോ വരുമോ. .  നാഥാ നിൻ കനിവിൻ ദീപമേ നോക്കി (2) കണ്ണീരിൻ കടലിൽ നീന്തി നീന്തി കൈകാൽ കുഴഞ്ഞയ്യോ വരുമോ വരുമോ. .  മകനേ ഈ നിന്നമ്മയെ മറന്നോ നീയും തങ്കമേ പൊന്നുമ്മയതിനായ് കാത്തിരിപ്പൂ നിന്നമ്മയെന്നോമനേ വരുമോ വരുമോ ഇനി വരുമോ എന്മകനേ നീ നിന്നുയിരാം അച്ഛനുമായി അമ്മാ അമ്മാ എന്നു നീ കൊഞ്ചും മൊഴിയെൻ കരളിൽ തുടിയ്ക്കുന്നെടാ ആരോമൽ മകനെ താരാട്ടുവാനെൻ കൈകൾ പിടയ്ക്കുന്നെടാ വരുമോ വരുമോ -ഇനി വരുമോ എൻശുഭകാലം-ഈ ഇരുൾ മാറും പുലർകാലം വരുമോ വരുമോ. .

Published by the catalogue editor. Rights remain with the original creators.