Aabhijathyam poster

1971 · song 4

Mazhamukiloli Varnnan

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
AT Ummer

Lyrics

മഴമുകിലൊളിവർണ്ണൻ ഗോപാലകൃഷ്ണൻ കൊടമുല്ല കൊണ്ടൊരു കൊരലാരം കെട്ടീ കൊരലാരം കെട്ടീ ഒഴുകിടും ആറ്റിന്റെ കൽപ്പടവിൽ ചാരി ഒരുകൊച്ചു സ്വപ്നത്തെ തഴുകിയിരുന്നു - തഴുകിയിരുന്നു (മഴമുകിൽ...) കാളിന്ദിപ്പെണ്ണപ്പോൾ ഓളക്കൈനീട്ടി കേളിക്കായ് കാലിൽ പിടിച്ചു വലിച്ചു ആളില്ലാനേരത്തെൻ ഗോപാലകൃഷ്ണൻ നീലനിലാവത്ത് നീന്താനിറങ്ങീ - നീന്താനിറങ്ങീ (മഴമുകിൽ...) കാളിയനപ്പോൾ കുതിച്ചുപാഞ്ഞെത്തി ബാലനാസർപ്പത്തെ ഓലപ്പാമ്പാക്കി മുപ്പത്തിമുക്കോടി ദേവകളപ്പോൾ പുഷ്പങ്ങൾ കൊണ്ടൊരു പുതുമഴ പെയ്തു -  പുതുമഴ പെയ്തു (മഴമുകിൽ...)

Published by the catalogue editor. Rights remain with the original creators.