Aabhijathyam poster

1971 · song 2

Chempakappoonkaavanathile

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
AT Ummer

Lyrics

ആ ...ആ ... ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍  പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ - ഒരു  ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി - അവനു നല്‍കി ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍  പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു തങ്കസ്വപ്ന ശതങ്ങളാല്‍ തന്ത്രികള്‍ കെട്ടി - അതില്‍  സുന്ദരപ്രതീക്ഷകള്‍തന്‍ ചായം പുരട്ടി  ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങള്‍  രാത്രിയും പകലുമവന്‍ വീണയില്‍ മീട്ടി  ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍  പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു ആ മധുരസംഗീതത്തിന്‍ ലഹരിയാലെ - സ്വന്തം  ഭൂമിദേവിയെ പാവം മറന്നുപോയി  ശ്യാമളമാം ഭൂമിയാകെ പാഴ്മരുവായ് മാറിപ്പോയി  പാവമപ്പോള്‍ പശിയാലെ പാട്ടു നിര്‍ത്തി - പാട്ടു നിര്‍ത്തി കാത്തു നില്‍ക്കും വയലില്‍തന്‍ കലപ്പയൂന്നി -  തന്‍റെ വേര്‍പ്പുകൊണ്ട് വിതയ്ക്കുവാന്‍ അവനിറങ്ങി  എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍  മണ്ണിതിന്റെ മകനായ്‌ അവനിറങ്ങി - ആ ...ആ..  ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍  പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു വിണ്ണില്‍ നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ - ഒരു  ചന്ദനത്തിന്‍ മണിവീണ അവനു നല്‍കി - അവനു നല്‍കി

Published by the catalogue editor. Rights remain with the original creators.