Achan poster

1952 · song 16

Theliyoo Nee Ponvilakke

From Achan

Credits

Singer
Kaviyoor CK Revamma
Lyricist
Abhayadev
Composer
PS Divakar

Lyrics

തെളിയൂ നീ പൊൻവിളക്കേ തെളിയൂ നീ പൊൻവിളക്കേ-എൻ ഏകാന്തമാനസശ്രീകോവിലിലെന്നും തെളിയൂ നീ പൊൻവിളക്കേ മിന്നിത്തെളിയൂ നീ പൊൻവിളക്കേ എൻ കാവ്യസിദ്ധിതൻ ചൈതന്യമാകെ എൻ കാവ്യസിദ്ധിതൻ ചൈതന്യമാകെ ശങ്കയാം കൂരിരുൾ മൂടിയിന്നാകെ സ്നേഹാർദ്രസുന്ദരപ്പൊൻകതിർ വീശി മോഹനസ്വപ്നത്തിലാനന്ദം പൂശി തെളിയൂ നീ പൊൻവിളക്കേ തെളിയൂ നീ പൊൻവിളക്കേ ‍ മധുരപ്രതീക്ഷതൻ മാല്യങ്ങളാലേ മധുരപ്രതീക്ഷതൻ മാല്യങ്ങളാലേ മഹനീയമാക്കീ ഞാനെൻ കോവിൽ ചാലെ മറയാതെ നീയിതിലൊളിചിന്നിയാലേ മതിയാവൂ മാനത്തു വെൺതിങ്കൾ‍ പോലെ തെളിയൂ നീ പൊൻവിളക്കേ തെളിയൂ നീ പൊൻവിളക്കേ എൻ ഏകാന്തമാനസശ്രീകോവിലിലെന്നും തെളിയൂ നീ പൊൻവിളക്കേ മിന്നിത്തെളിയൂ നീ പൊൻവിളക്കേ

Published by the catalogue editor. Rights remain with the original creators.