1970 · song 3

Pravaachakanmaar

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
MS Baburaj

Lyrics

പ്രവാചകന്മാര്‍ മരിച്ചൂ പ്രപഞ്ചവീഥിയില്‍ വെളിച്ചം മരിച്ചൂ തെളിച്ച വഴിയേ വിധിയുടെ പുറകേ തേരോടിച്ചൂ ഞാന്‍ - വെറുതേ തേരോടിച്ചൂ ഞാന്‍ (പ്രവാചകന്മാര്‍..) ചുമച്ചും കിതച്ചും ശ്വാസം വലിച്ചും ചുമടു ചുമക്കണമോ - ഇനിയും ചുമടു ചുമക്കണമോ ആകാശക്കോട്ടകള്‍ തകരുമ്പോള്‍ ഞാ- നവയുടെ തണലില്‍ ഉറങ്ങണമോ (പ്രവാചകന്മാര്‍..) പഴങ്കഥ മുഴുവനും പതിര് പഴഞ്ചൊല്ലു മുഴുവനും പതിര് പാവം വിധിയുടെ പാടത്തു വിളയും പതിര് പതിര് പതിര് (പ്രവാചകന്മാര്‍..) പുതിയ വഴികള്‍ പുതിയ നിധികള്‍ പുതിയ വെളിച്ചങ്ങള്‍ - മുന്നില്‍ പുതിയ വെളിച്ചങ്ങള്‍ അവയുടെ അക്ഷയഖനികള്‍ തേടും സമരം സമരം ജീവിതം - ഇനി സമരം സമരം ജീവിതം (പ്രവാചകന്മാര്‍..)

Published by the catalogue editor. Rights remain with the original creators.