Thriveni (1970) poster

1970 · song 4

Sangamam Sangamam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

സംഗമം സംഗമം ത്രിവേണി സംഗമം ശൃംഗാരപദമാടും യാമം - മദാലസയാമം (സംഗമം..) ഇവിടെയോരോ ജീവതരംഗവും  ഇണയെത്തേടും രാവില്‍ (2) നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍ നഖചിത്രമെഴുതും നിലാവില്‍ (2) നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത വികാരമുണ്ടോ  ഓ..ഓ..ഓ ഓ ഓ .. (സംഗമം..) ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവില്‍ (2) നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍ ഉടയാടനെയ്യും നിലാവില്‍ (2) നീയും ഞാനും നമ്മുടെ ദാഹവും കൈമാറാത്ത രഹസ്യമുണ്ടോ  ഓ..ഓ..ഓ ഓ ഓ .. (സംഗമം..)

Published by the catalogue editor. Rights remain with the original creators.