Thriveni (1970) poster

1970 · song 3

Paamaram Palunku Kondu

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

പാമരം പളുങ്ക്‌ കൊണ്ട്‌ പന്നകം കരിമ്പ്‌ കൊണ്ട്‌ പഞ്ചമിയുടെ തോണിയിലെ പങ്കായം പൊന്ന്‌ കൊണ്ട്‌ (പാമരം..) പാമരം പളുങ്ക്‌ കൊണ്ട്‌ കണ്ണങ്കുളങ്ങരേ കളഭക്കുളങ്ങരേ കുളിരായ കുളിരെല്ലാം തോണിയിലേറ്റി കളമുണ്ടും തോളിലിട്ട് കനവെല്ലാം കണ്ണിലിട്ട് കാത്തിരുന്ന കണ്ണനെ കൂട്ടിനിരുത്തി - വാ ഇതിലേ വാ തോണി ഇതിലേ വാ (പാമരം..) ഏഴാം കടൽക്കരേ - യക്ഷിക്കടൽക്കരേ ഇളനീരും പനിനീരും കൊണ്ടെയിറക്കീ  അണിമുത്തും മുങ്ങിവാരി മണിമുത്തും മുങ്ങിവാരി മാലയിട്ട കണ്ണനെ മടിയിലിരുത്തി - വാ ഇതിലേ വാ തോണി ഇതിലേ വാ (പാമരം‌..)

Published by the catalogue editor. Rights remain with the original creators.