Thriveni (1970) poster

1970 · song 2

Kezhakku Kezhakkoraana

Credits

Singer
PB Sreenivas Latha Raju
Lyricist
Vayalar
Composer
G Devarajan

Lyrics

കെഴക്കു കെഴക്കൊരാന പൊന്നണിഞ്ഞു നിൽക്കണ് ആലവട്ടം വെഞ്ചാമരം താലീ പീലീ നെറ്റിപ്പട്ടം (കെഴക്കു..) എനിച്ചറിയാം എനിച്ചറിയാം അമ്പിളിമാമൻ മാനത്ത് നീർത്തുന്ന മുത്തുക്കുട അയ്യയ്യാ കാലത്ത് ചുരുട്ടുന്ന മുത്തുക്കുട ആ മുത്തുക്കുടയുടെ താഴെ ആ വെള്ളിപ്പുഴയുടെ ചാരെ തുടുതുടെ ഒരു പൊന്നുണ്ണി ഉണ്ണിവിരൽ തൊടുന്നതെല്ലാം മരതകം മാണിക്യം അച്ചാ അച്ചാ അപ്പൊന്നുണ്ണി എനിച്ചുവേണം (കെഴക്കു..) ആകാശ പാൽക്കടലിൽ പൊന്നാലില അമ്മാനത്തിരകളിലെ പൊന്നാലില ആ പൊന്നാലിലയുടെ മീതേ അമ്മാനത്തിരയുടെ മീതേ കിലുകിലെയൊരു പൊന്നുണ്ണി ഉണ്ണിക്ക് ഒരു ജാതി ഒരു മതം ഒരു ദൈവം അച്ചാ അച്ചാ അപ്പൊന്നുണ്ണി എനിച്ചുവേണം (കെഴക്കു..)

Published by the catalogue editor. Rights remain with the original creators.