1970 · song 5

Utharaayanakkili Paadi

From Thaara

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ഉത്തരായനക്കിളി പാടി ഉന്മാദിനിയെപ്പോലെ പൊന്നും വളയിട്ട വെണ്ണിലാവേ - നിന്നെ ഒന്നു ചുംബിച്ചോട്ടേ (ഉത്തരായനക്കിളി..) ഉത്തരായനക്കിളി പാടി കുറുനിരകൾ മാടിയൊതുക്കി കുനുകൂന്തൽ നിറുകയിൽ കെട്ടി അരയിൽ ജഗന്നാഥന്‍ പുടവ ചുറ്റി മുത്തോലക്കുട ചൂടി മൂവന്തിപ്പുഴ നീന്തി മൺവിളക്കുമേന്തി വരും വെണ്ണിലാവേ എൻവികാരം നിന്നിൽ വന്നു നിറയുകില്ലേ ഒരു നാൾ നിറയുകില്ലേ  (ഉത്തരായനക്കിളി..) മലർമിഴിയാൽ കവിതയുണർത്തി മധുരസ്മിതം ചുണ്ടിൽ വിടർത്തി മാറിൽ കസവുള്ള കച്ച കെട്ടി കർപ്പൂരത്തളികയുമായ്‌ കസ്തൂരിത്തിലകവുമായ്‌ നൃത്തമാടിയാടി വരും പെൺകിടാവേ നിന്റെ ദാഹം എന്നിലേക്കു പകരുകില്ലേ ഒരു നാൾ പകരുകില്ലേ (ഉത്തരായനക്കിളി..)

Published by the catalogue editor. Rights remain with the original creators.