1970 · song 4

Nunakkuzhikkavilil

From Thaara

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

നുണക്കുഴിക്കവിളിൽ  നഖച്ചിത്രമെഴുതും താരേ - താരേ  ഒളികണ്മുനകൊണ്ട്‌  കുളിരമ്പെയ്യുന്നതാരേ - ആരേ (നുണക്കുഴി..)  അനുരാഗക്കടലിൽ നിന്ന- മൃതുമായ്‌ പൊന്തിയ താരേ - താരേ മനസ്സിൽ വെച്ചെപ്പൊഴും നീ  ആരാധിക്കുന്നതാരേ - ആരെ ചിരികൊണ്ടു പൂക്കളെ നാണത്തിൽ മുക്കിയ താരേ ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ ആരെ - ആരെ - ആരെ (നുണക്കുഴി..)  മലർക്കാലം വിടർത്തുന്ന  മലരമ്പൻ വളർത്തുന്ന താരേ - താരേ  മയക്കം മിഴിയടയ്ക്കുമ്പോൾ  സ്വപ്നം കാണുന്നതാരേ -  ആരെ ശരൽകാലസന്ധ്യകൾ  അണിയിച്ചൊരുക്കിയ താരേ സ്വയംവരപ്പന്തലിൽ മാലയിടാൻ പോണതാരേ ആരെ - ആരെ - ആരെ (നുണക്കുഴി..)

Published by the catalogue editor. Rights remain with the original creators.