1970 · song 3

Mannil Pennaay

From Thaara

Credits

Singer
B Vasantha
Lyricist
Vayalar
Composer
G Devarajan

Lyrics

മണ്ണിൽ പെണ്ണായ്‌ പിറന്ന തെറ്റിനു  മാപ്പു തരൂ, മാപ്പു തരൂ മണ്ണിൽ പെണ്ണായ്‌ പിറന്ന തെറ്റിനു  മാപ്പു തരൂ, മാപ്പു തരൂ ഈശ്വരനുണ്ടെങ്കിൽ ഈശ്വരൻ കൂടിയും  ഇന്നു ഞങ്ങളെ കൈവെടിഞ്ഞൂ നിറഞ്ഞ നിർവ്വികാരാന്ധകാരങ്ങളിൽ നിശ്ശബ്ദമോഹങ്ങളലിഞ്ഞു - ഞങ്ങൾതൻ നിശ്ശബ്ദമോഹങ്ങളലിഞ്ഞു  മണ്ണിൽ പെണ്ണായ്‌ പിറന്ന തെറ്റിനു  മാപ്പു തരൂ മാപ്പു തരൂ കവികൾക്കു വസന്തങ്ങളായിരുന്നു ഞങ്ങൾ  കാമുകർക്കു ദേവതകളായിരുന്നു  മാറിൽ പടർത്തി മടിയിൽ കിടത്തി  മുഖസ്തുതികൊണ്ടവർ മയക്കി വിശന്നപ്പോൾ - ഞങ്ങളുണർന്നപ്പോൾ  വിൽപനവസ്തുക്കളായി -തെരുവിലെ  വിൽപന വസ്തുക്കളായി പൊയ്മുഖം വച്ചുകൊണ്ടീവഴിത്താരയിൽ  നിങ്ങൾ ഞങ്ങളെ കല്ലെറിഞ്ഞു  മനുഷ്യപുത്രനെത്തേടി വന്നെത്തിയ  മഗ്ദലന മറിയങ്ങൾ ഞങ്ങൾ - ഇന്നത്തെ  മഗ്ദലനമറിയങ്ങൾ ഞങ്ങൾ മണ്ണിൽ പെണ്ണായ്‌ പിറന്ന തെറ്റിനു  മാപ്പു തരൂ മാപ്പു തരൂ

Published by the catalogue editor. Rights remain with the original creators.