1970 · song 6

Thirumayilppeeli

Credits

Singer
P Leela Latha Raju
Lyricist
Vayalar
Composer
G Devarajan

Lyrics

തിരുമയിൽപ്പീലി നെറുകയിൽ കുത്തി ചുരുൾമുടിക്കെട്ടിൽ തുളസിപ്പൂ ചൂടി അരയിൽ മഞ്ഞപ്പട്ടുടുതുകിൽ ചുറ്റി വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ (തിരുമയിൽ..) കനകക്കിങ്ങിണി കുലുകുലുങ്ങനെ കമലപ്പൂങ്കവിൾ തുടുതുടുന്നനെ മനസ്സിന്നുള്ളിലെ മണിതൃക്കോവിലിൽ വരൂ വരം തരൂ ഗുരുവായൂരപ്പാ ഇരുട്ടിൽ ഞങ്ങൾക്കു വെളിച്ചമാകണം അകത്തെ കണ്ണുകൾ തുറന്നു തന്നീടണം കറുത്ത മായയാം കടലിൽ നിന്നു നീ കരകേറ്റീടണം ഗുരുവായൂരപ്പാ (തിരുമയിൽ..) നവരത്നത്തള കിലുകിലുങ്ങനെ പവിഴപുഞ്ചിരി മിനുമിനുങ്ങനെ തിരുമുൽക്കാഴ്ച്ചകൾ സ്വീകരിക്കുവാൻ വരൂ വരം തരൂ ഗുരുവായൂരപ്പാ (തിരുമയിൽ..)

Published by the catalogue editor. Rights remain with the original creators.