1970 · song 4

Pichalappaalkudam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

പിച്ചള പാൽക്കുടം കൊണ്ടു നടക്കും വൃശ്ചികപഞ്ചമിപ്പെണ്ണേ നിന്റെ ഗോകുലം ഞാൻ കണ്ടൂ നിന്റെ കണ്ണനെ ഞാൻ കണ്ടൂ (പിച്ചള..) നീയാകും നാദത്തെ ചുംബിച്ചുണർത്തുവാൻ നിന്നിലലിഞ്ഞു ചേരാൻ കാണാത്ത തീരത്ത് കസ്തൂരികാറ്റത്ത് കാത്തു നിൽക്കുന്നതു കണ്ടൂ - അവൻ കാത്തു നിൽക്കുന്നതു കണ്ടൂ സ്വീകരിക്കൂ സ്വീകരിക്കൂ സ്വപ്നങ്ങളാൽ നീ പൂജിക്കൂ (പിച്ചള..) നീയാകും ഹാരത്തെ മാറത്തു ചാർത്തുവാൻ നിന്റെ വികാരമാകാൻ കാടായ കാടൊക്കെ പൂക്കുന്ന നേരത്ത് കാത്തു നിൽക്കുന്നതു കണ്ടൂ - അവൻ കാത്തു നിൽക്കുന്നതു കണ്ടൂ സ്വീകരിക്കൂ സ്വീകരിക്കൂ സ്വപ്നങ്ങളാൽ നീ പൂജിക്കൂ (പിച്ചള..)

Published by the catalogue editor. Rights remain with the original creators.