1970 · song 3

Madiraakshee Nin

Credits

Singer
KJ Yesudas P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

മദിരാക്ഷീ നിൻ മൃദുലാധരങ്ങൾ മദനന്റെ മധുപാത്രങ്ങൾ പ്രിയനു പകർന്നു പകർന്നു കൊടുക്കും പ്രണയ വികാര ചഷകങ്ങൾ (മദിരാക്ഷീ..) മോഹപുഷ്പങ്ങൾ വിടരുമ്പോൾ - നിന്റെ മൗനം വാചാലമാകുമ്പോൾ ഞാൻ നിന്നിലലിയുന്നു - നീയെന്നിലലിയുന്നു നമ്മുടെ ദാഹങ്ങൾ ഒന്നാകുന്നു ഈ നിമിഷം - ഈ നിമിഷം ഈ ജന്മം നമ്മൾ മറക്കുമോ (മദിരാക്ഷീ...) രോമഹർഷങ്ങൾ തളിർക്കുമ്പോൾ - നിന്റെ മൗനം പ്രേമാർദ്രമാകുമ്പോൾ ഞാൻ നിന്നിൽ നിറയുന്നൂ നീയെന്നിൽ നിറയുന്നൂ നമ്മുടെ ഹൃദയങ്ങൾ ഒന്നാകുന്നു ഈ നിമിഷം - ഈ നിമിഷം ഈ ജന്മം നമ്മൾ മറക്കുമോ (മദിരാക്ഷീ...)

Published by the catalogue editor. Rights remain with the original creators.