1970 · song 2

Kalimankudililirunnu

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

കളിമൺ കുടിലിലിരുന്നു ഞാൻ പ്രേമ- കവിതകൾ പാടുകയായിരുന്നു കവിതാവാഹിനി ഹൃദയം മുഴുവൻ കല്ലോലസുന്ദരമായിരുന്നൂ (കളിമൺ..) ഏതോ ജന്മത്തിലെവിടെ വെച്ചോ കണ്ടു വേർപിരിഞ്ഞവരെ പോലെ ഒഴുകും രാഗത്തിൻ ഗദ്ഗദം കേട്ടു നീ ഒരു നാൾ എന്നെ തിരിച്ചറിഞ്ഞു - വന്നു തിരിച്ചറിഞ്ഞൂ (കളിമൺ..) എല്ലാം നിനക്കുള്ളതെല്ലാം എടുത്തു നീ എന്റെയീ തളികയിൽ നൽകീ പകരം നൽകുവാൻ കണ്ണില്ലാത്തൊരീ പനിനീർപ്പൂവേ കൈയ്യിലുള്ളു - എന്റെ  കൈയ്യിലുള്ളു

Published by the catalogue editor. Rights remain with the original creators.