1970 · song 1

Akkuthikkuthaana Varambel

Credits

Singer
Renuka
Lyricist
Vayalar
Composer
G Devarajan

Lyrics

അക്കുത്തിക്കുത്താനവരമ്പേ- ലാലും കൊമ്പേലൂഞ്ഞാല്‌ ഊഞ്ഞാലാടും തത്തമ്മേ  ഉണ്ണാൻ വന്നാട്ടെ  (അക്കുത്തി..) കാൽ കഴുകാൻ പനിനീര് കൈക്കുമ്പിളിലിളനീര് പന്തലിലിരിക്കാൻ പവിഴപ്പലക പകർന്നുണ്ണാൻ പൊൻതളിക (അക്കുത്തി..) അല്ലിമലർച്ചോലയിലെ അന്നക്കിളിയുടെ കല്യാണം വായ്ക്കുരവയുമായ് വേളിപ്പെണ്ണിനെ വരവേൽക്കാൻ വന്നാട്ടെ (അക്കുത്തി.. ) പൂവിറുത്ത് പറ വെച്ചു പൂപ്പന്തൽ വിതാനിച്ചു പച്ചപ്പീലിചിറകും വീശി പറന്നു വരൂ തത്തമ്മേ (അക്കുത്തി..)

Published by the catalogue editor. Rights remain with the original creators.