1970 · song 4

Janmam Nalki

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

ജന്മം നൽകീ - പാവന ജീവന ധന്യം നൽകീ - പുരുഷനു നീ ധന്യാധി ധന്യേ ജനനീ നിന്നെ കണ്ണീരു കുടിപ്പിക്കുന്നൂ - പുരുഷൻ കണ്ണീരു കുടിപ്പിക്കുന്നൂ കന്യകമാരാം കാമധേനുക്കളെ കാട്ടാളരേപ്പോലെ വേട്ടയാടി. ചോരയും മാംസവും പങ്കു വെയ്ക്കാ‍ൻ പുരുഷമൃഗത്തിന്നെന്തു രസം ! എന്തു രസം. ആചാരം നിന്നെ അബലയായ് മാറ്റി ചാരിത്ര്യ ചോരൻ ചപലയായ് മാറ്റി. കാമാർത്തനാകും പുരുഷൻ നിന്നെ ഹേമിച്ചു ദണ്ഡിച്ചു ബലിമൃഗമാക്കീ. ഈ പ്രതിക്കൂട്ടിൽ പ്രതിയാരോ നാരിയോ പുരുഷ പ്രകൃതിയോ [lyrics posted by Jeeja Subramanyan]

Published by the catalogue editor. Rights remain with the original creators.