1970 · song 1

Ambalaveliyl

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

അമ്പലവെളിയിലൊരാൽത്തറയിൽ കൈക്കുമ്പിളിൽ നാലഞ്ചു പൂക്കളുമായ്  കണ്ണുനീർ ചരടിന്മേൽ മാലകോർത്തിരിക്കുന്ന സന്ന്യാസിനിയാണു ഞാൻ - പ്രേമ സന്ന്യാസിനിയാണു ഞാൻ ഉത്സവവേളയിൽ സ്വപ്നരഥത്തിലെന്റെ വത്സലദേവൻ പുറത്തെഴുന്നള്ളുമ്പോൾ കഴലിൽ നമസ്കരിച്ചൂ നിർവൃതി കൊള്ളുന്നു നിഴലിൽ മറയുന്നു ഞാൻ - ദൂരേ നിഴലിൽ മറയുന്നു ഞാൻ (അമ്പല..) എന്തിനെന്നറിവീല എന്റെയീ പൂജാമാല്യം എന്നും ഞാൻ കോർക്കുന്നു വിദൂരതയിൽ ആരാധനയ്ക്കല്ലാ അലങ്കരിക്കാനുമല്ലാ അധഃകൃതയല്ലോ ഞാൻ - വെറും അധഃകൃതയല്ലോ ഞാൻ   അമ്പലവെളിയിലൊരാൽത്തറയിൽ കൈക്കുമ്പിളിൽ നാലഞ്ചു പൂക്കളുമായ്  കണ്ണുനീർ ചരടിന്മേൽ മാലകോർത്തിരിക്കുന്ന സന്ന്യാസിനിയാണു ഞാൻ - പ്രേമ സന്ന്യാസിനിയാണു ഞാൻ

Published by the catalogue editor. Rights remain with the original creators.