1970 · song 6

Om Harishree

Credits

Singer
KJ Yesudas
Lyricist
Thikkurissi Sukumaran Nair
Composer
MS Baburaj

Lyrics

ഓം - ഓം  ഹരിശ്രീഗണപതയേ നമഃ അവിഘ്നമസ്തുഃ അ ആ ഇ ഈ ഉ ഊ ഋ  എ ഏ ഐ ഒ ഓ ഔ അം അഃ ക ഖ ഗ ഘ ങ ച ഛ ജ ഝ ഞ ട ഠ ഡ ഢ ണ ത ഥ ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ  ഷ സ ഹ ള ഴ റ  അൻപത്തൊന്നക്ഷര സാക്ഷാത്കാരമേ ആശയഭണ്ഡാഗാരമേ സമ്പുഷ്ടാർത്ഥ സ്വരൂപമേ മലയാളമേ നമസ്തേ മലയാളമേ നമസ്തേ ദ്രാവിഡ ഹിമഗിരിഗളിതേ ദേവസംസ്കൃത സംഗീതേ സുകുമാരകലാരസികേ ഓം - ഓം മഹാപുരാണ പ്രബന്ധനാടക കാവ്യനിർഝരികേ കേരള ഭാഷാ ഗംഗേ വീണാ വേണു മൃദംഗ മദ്ദള താള രാഗ ലയ പ്രിയേ വേദശാസ്ത്ര നിലയേ നിത്യനൂതന നിത്യനർത്തന കഥകളി കേളീ സമ്മിളിതേ സത്യപണ്ഡിതവ്യാകരണ കവീശ്വര പുത്രപ്രസൂതികേ സർവ്വ സംപൂജ്യേ  തത്ത്വവിചാര തരംഗ മനോഹര സ്വർഗ്ഗ സുധാ ജലജേ കേരള ഭാഷാ ഗംഗേ നമസ്തേ - നമസ്തേ

Published by the catalogue editor. Rights remain with the original creators.