1970 · song 5

Neeyoru Raajaavu

Credits

Singer
CO Anto Zero Babu
Lyricist
Thikkurissi Sukumaran Nair
Composer
MS Baburaj

Lyrics

രാജാവ് - നീയൊരു രാജാവ് നീയൊരു രാജാവ് ഞാനൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി  (നീയൊരു..)  നീയൊരു രാജാവ്  ഞാനല്ല - നീ  ഞാൻ - ഞാനൊരു രാജാവ്  നീയൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി  സിംഹാസനമെവിടെ  സിംഹാസനമെവിടെ  ചെങ്കോലും കിരീടവുമെവിടെ  സേനകളെവിടെ ചേടികളെവിടെ  സേവകന്മാരെവിടെ  എവിടെ  (നീയൊരു..) ആന -കുതിര -സിംഹം- കടുവ  മൈന- മയില്‌- മണ്ണാത്തിക്കുരുവി  ഇവരാണ്‌ നമ്മുടെ പ്രജകൾ - പക്ഷെ നമ്മെക്കണ്ടാൽ മിണ്ടൂല്ല  നമ്മെക്കണ്ടാൽ മിണ്ടൂല്ല  (നീയൊരു..)  യൂണിയനുണ്ടോ - പ്ലീനമുണ്ടോ  പിക്കറ്റിങ്ങുണ്ടോ - നിങ്ങൾക്ക്  യൂണിയനുണ്ടോ പ്ലീനമുണ്ടോ  പിക്കറ്റിങ്ങുണ്ടോ - പിക്കറ്റിങ്ങുണ്ടോ  നെല്ലും പണവും കിട്ടുന്നുണ്ടോ  നേരെ ചൊവ്വെ മഴയുണ്ടോ  അവിശ്വാസപ്രമേയമുണ്ടോ  അട്ടിമറിപ്പുണ്ടോഒരു - ഉണ്ടോ  അവിശ്വാസപ്രമേയമുണ്ടോ  അട്ടിമറിപ്പുണ്ടോ- അട്ടിമറിപ്പുണ്ടോ  നീയൊരു രാജാവ്  ഞാനൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി  ഞാനൊരു രാജാവ്  നീയൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി  ആ നീയൊരു രാജാവ്  ഞാനൊരു ഞഞ്ഞാപിഞ്ഞാ മന്ത്രി

Published by the catalogue editor. Rights remain with the original creators.