1970 · song 3
Neelakkuda Nivarthi
Credits
- Singer
-
KJ Yesudas
- Lyricist
-
Sreekumaran Thampi
- Composer
- MK Arjunan
Lyrics
നീലക്കുട നിവര്‍ത്തീ വാനം എനിയ്ക്കുവേണ്ടി
നീളേ പൂ നിരത്തി ഭൂമി എനിയ്ക്കുവേണ്ടി - ഭൂമി
എനിയ്ക്കുവേണ്ടി
നീലക്കുട നിവര്‍ത്തീ വാനം എനിയ്ക്കുവേണ്ടി
രാഗമാലിക പാടിത്തരുന്നു രാവായാല്‍ രാക്കിളികള്‍
പള്ളിമഞ്ചത്തേരു തരുന്നു പവിഴമല്ലി തെന്നല്‍
എല്ലാം - എല്ലാം - എല്ലാം എല്ലാം
എല്ലാമെല്ലാമെനിയ്ക്കുവേണ്ടി - എനിയ്ക്കുവേണ്ടി
(നീലക്കുട..)
സ്വര്‍ണ്ണദീപിക കാട്ടിത്തരുന്നു സ്വര്‍ണ്ണമല്ലിപ്പൂക്കള്‍
രംഗവേദിയൊരുക്കി വിളിപ്പൂ രത്നശൈലകരങ്ങള്‍
എല്ലാം - എല്ലാം - എല്ലാം എല്ലാം
എല്ലാമെല്ലാമെനിയ്ക്കുവേണ്ടി - എനിയ്ക്കുവേണ്ടി
നീലക്കുട നിവര്‍ത്തീ വാനം എനിയ്ക്കുവേണ്ടി
നീളേ പൂ നിരത്തി ഭൂമി എനിയ്ക്കുവേണ്ടി - ഭൂമി
എനിയ്ക്കുവേണ്ടി
Published by the catalogue editor. Rights remain with the original creators.