1970 · song 5

Yavanasundari

Credits

Singer
KJ Yesudas B Vasantha
Lyricist
Vayalar
Composer
G Devarajan

Lyrics

യവനസുന്ദരീ...  യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലിക പൂവുകൾ ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു ഞാൻ - പ്രേമ തപസ്സിരുന്നവളാണു ഞാൻ (യവന...) അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനീ തടത്തിലും (2) വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതു വരെ തിരഞ്ഞു നിന്നെ ഞാനിതു വരെ (യവന...) വസന്ത സന്ധ്യകൾ വിളിച്ചതും ശിശിര രജനികൾ ചിരിച്ചതും ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിഞ്ഞതില്ല ഞാനിതു വരെ അറിഞ്ഞതില്ല ഞാനിതു വരെ (യവന...)

Published by the catalogue editor. Rights remain with the original creators.