1970 · song 5

Manasse Ilam Manasse

Credits

Singer
P Susheela
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

മനസ്സേ ഇളംമനസ്സേ നിന്‍ വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേ ഇളംമനസ്സേ കയ്യില്‍ കരിമ്പു വില്ലില്ലാ എയ്യാന്‍ പുഷ്പശരമില്ലാ രതിയില്ലാ സാരഥിയില്ലാ രഥവും തുരഗവുമില്ലാ മനസ്സേ ഇളംമനസ്സേ മരതക തല്‍പ്പമൊരുക്കൂ കല്‍പ്പക മലരുകള്‍ വാരിവിരിയ്കൂ മലയജനീരു തളിയ്ക്കൂ -നീയാ മദനനെ വേഗം ക്ഷണിക്കൂ മനസ്സേ ഇളംമനസ്സേ പ്രാണതന്ത്രികള്‍ കെട്ടി- മധുര പ്രേമവിപഞ്ചിക മീട്ടി നാദതരംഗ ഗംഗയൊഴുക്കി നാഥനായ് നീ പാടൂ മനസ്സേ ഇളംമനസ്സേ നിന്‍ വസന്തവാടി വള്ളിക്കുടിലില്‍ വരുന്നു പുതിയൊരു മലര്‍ബാണന്‍ മനസ്സേ ഇളംമനസ്സേ

Published by the catalogue editor. Rights remain with the original creators.