1970 · song 3

Kunungi Kunungi

Credits

Singer
LR Eeswari Chorus
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

കുണുങ്ങിക്കുണുങ്ങിനിന്നു ചിരിക്കും നീയൊരു കൊച്ചുകുഞ്ഞല്ല കുലുങ്ങിക്കുലുങ്ങിക്കൊണ്ടോടും  നീയൊരു കൊച്ചുകുഞ്ഞല്ല (കുണുങ്ങി..) കുണുങ്ങിച്ചിരിക്കരുതോ - എങ്കില്‍ കൂവിവിളിക്കാം ഞാന്‍ - കൂ കൂ കൂ അയ്യേ അയ്യേയ്യേ കുലുങ്ങിയോടരുതോ - എങ്കില്‍ കുതിച്ചു ചാടാം ഞാന്‍  കുതിച്ചു ചാടാം ഞാന്‍ - തിത്തൈ (കുണുങ്ങി..) കാര്‍ക്കുഴൽ നീണ്ടു വളര്‍ന്നു - നിന്റെ കരിമിഴി രണ്ടും വിടര്‍ന്നു  ഹൊഹൊ- ഹൊഹൊ - ഹൊഹൊ  കടഞ്ഞതങ്കക്കുടങ്ങളുമേന്തി കടപ്പുറത്തിങ്ങനെ നടക്കാമോ പാളിപ്പാളി നടക്കാമോ കണ്ണുതറക്കരുതോ - എങ്കില്‍ കൈകൊണ്ടു പൊത്താം ഞാന്‍  അയ്യേ അയ്യേയ്യേ നടന്നു പോകരുതോ - എങ്കില്‍ മലര്‍ന്നു കിടക്കാം ഞാന്‍ - കണ്ടോ മലര്‍ന്നു കിടക്കാം ഞാന്‍ (കുണുങ്ങി..)

Published by the catalogue editor. Rights remain with the original creators.