1970 · song 2

Kudila Kunthalakkettil

Credits

Singer
CO Anto
Lyricist
Thikkurissi Sukumaran Nair
Composer
V Dakshinamoorthy

Lyrics

കുടിലകുന്തളക്കെട്ടിൽ കുടമുല്ലപ്പൂവു ചൂടി കുറുനിര കുളിർക്കാറ്റിലിളകിയാടി ഇടയ്ക്കിടെ കരംകൊണ്ട് പുടവത്തുമ്പിലും തട്ടി  വിടരും പുഞ്ചിരി ചുണ്ടിൽ തുടച്ചു മാറ്റി  കടക്കണ്ണെറിഞ്ഞു കടിഞ്ഞാണഴിഞ്ഞു പോയ പടക്കുതിരയെപ്പോലെ നടക്കുന്നോളേ കൊടുക്കുമോ - നീ കൊടുക്കുമോ  നിന്റെ മണിച്ചുണ്ടിൽ വിരിയുന്ന  മലർച്ചെണ്ടിലൊഴുകുന്ന മധുരത്തേനെനിക്കല്പം  കൊടുക്കുമോ നീ തണുത്ത നിൻ കവിൾത്തടപ്പളുങ്കു കിണ്ണത്തിലാരു തളിച്ചു ചെമ്മുന്തിരിച്ചാർ സുന്ദരിപ്പെണ്ണേ പൂവമ്പൻ മാറി  മാറി മാറിലെന്നിൽ തൊടുക്കുന്ന കൂരമ്പു കൊണ്ടു കൊണ്ടു മരിക്കും മുമ്പേ - ഞാൻ മരിക്കും മുമ്പേ നടക്കുമോ - അതു നടക്കുമോ നാലു കരക്കാർ അറിഞ്ഞു നിന്റെ കഴുത്തിൽ കല്യാണമാല കരം കൊണ്ടിടുന്ന കാര്യം നടക്കുമോ കുടിലകുന്തളക്കെട്ടിൽ കുടമുല്ലപ്പൂവു ചൂടി കുറുനിര കുളിർക്കാറ്റിലിളകിയാടി ഇടയ്ക്കിടെ കരംകൊണ്ട് പുടവത്തുമ്പിലും തട്ടി  വിടരും പുഞ്ചിരി ചുണ്ടിൽ തുടച്ചു മാറ്റി

Published by the catalogue editor. Rights remain with the original creators.