Othenente Makan (1973) poster

1970 · song 8

Vellottu Valayittu

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

വെള്ളോട്ട് വളയിട്ടു കമ്മലിട്ടു വയനാടൻ കുന്നുകൾ  റവുക്കയിട്ടു വൈരക്കടുക്കനിട്ട് വാളുമുറയിലിട്ട് വരുമെന്നു പറഞ്ഞവനെവിടെ പോയ് - കൂടെ വരുമെന്നു പറഞ്ഞവനെവിടെ പോയ് - എവിടെ പോയ്   (വെള്ളോട്ടു..) പടകാളിമുറ്റമലങ്കരിച്ചു ഭരണി വിളക്കിന്നെഴുന്നള്ളിച്ചു പഞ്ചവാദ്യം കഴിഞ്ഞൂ പാണ്ടിമേളം കഴിഞ്ഞൂ പള്ളിവേട്ട തുടങ്ങും മുൻപെവിടെ പോയ് - എവിടെ പോയ്   (വെള്ളോട്ടു..) കിളിവാലൻ വെറ്റ തെറുത്തു വെച്ചൂ കിളിവാതിൽ പാതി തുറന്നു വെച്ചൂ  ചന്ദ്രനുദിച്ചുയർന്നൂ ചെമ്പകപ്പൂ വിരിഞ്ഞു സ്വർണ്ണമെതിയടിയുമിട്ടെവിടെ പോയ് - എവിടെ പോയ്   (വെള്ളോട്ടു..)

Published by the catalogue editor. Rights remain with the original creators.