Othenente Makan (1973) poster

1970 · song 7

Raamayanathile Seetha

Credits

Singer
P Leela MG Radhakrishnan
Lyricist
Vayalar
Composer
G Devarajan

Lyrics

രാമായണത്തിലെ സീത രാമനുപേക്ഷിച്ച സീത തമസാതീരത്തു പണ്ടൊരിയ്ക്കല്‍ - രണ്ടു തങ്കക്കുടങ്ങളെ പ്രസവിച്ചു രാമായണത്തിലെ സീത രാമനുപേക്ഷിച്ച സീത അമ്മതന്‍ ഗദ്ഗദം താരാട്ടുപാടി ആശ്രമപ്പുല്‍പ്പായില്‍ മക്കളുറങ്ങി അന്ത:പുരത്തിലെ ചന്ദനക്കട്ടിലില്‍ അവരുടെ അച്ഛനുറങ്ങി - തോഴികള്‍ ആയിരം ചാമരം വീശി രാമായണത്തിലെ സീത രാമനുപേക്ഷിച്ച സീത ഭൂമിദേവി വയമ്പുകൊടുത്തു താമരപ്പൂമകള്‍ പൊന്നണിയിച്ചു വാണീദേവി നിലത്തെഴുതിച്ചു വാല്മീകി വേദം പഠിപ്പിച്ചു - അമ്മ വില്ലും ശരവുമെടുപ്പിച്ചു രാമായണത്തിലെ സീത രാമനുപേക്ഷിച്ച സീത അച്ഛനെക്കാണാതെ മക്കള്‍ വളര്‍ന്നു അമ്മയ്ക്കാത്മാവിലഗ്നി പടര്‍ന്നു അങ്ങനെയങ്ങനെയങ്ങൊരുനാളവര്‍ അവരുടെയച്ഛനെ കണ്ടു - ആ മാറി- ലായിരം അമ്പുകളെയ്തു രാമായണത്തിലെ സീത രാമനുപേക്ഷിച്ച സീത തമസാതീരത്തു പണ്ടൊരിയ്ക്കല്‍ - രണ്ടു തങ്കക്കുടങ്ങളെ പ്രസവിച്ചു രാമായണത്തിലെ സീത രാമനുപേക്ഷിച്ച സീത

Published by the catalogue editor. Rights remain with the original creators.