Othenente Makan (1973) poster

1970 · song 6

Onnaanaam Kulakkadavil

Credits

Singer
B Vasantha Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ഒന്നാനാം കുളക്കടവിൽ ഒരായിരം കന്യമാര്‌ ഒരായിരം കന്യമാർക്ക്‌ ഒന്നല്ലോ കണ്ണനുണ്ണി (ഒന്നാനാം..) നീരാടും കടവിൽ വന്നു നീലപ്പൂം കണ്ണെറിഞ്ഞു കോലപ്പൂങ്കുഴലൂതും കോടക്കാർവർണ്ണനുണ്ണി കണ്ണന്റെ തിരുമുടിയിൽ ഒന്നല്ലോ പൂം പീലി ആ പീലി നുള്ളാൻ ആരാരോ വരുവതാരോ ഞാൻ പോരാം ഞാൻ പോരാം അമ്പാടിപ്പൂങ്കുയിലെ  (ഒന്നാനാം..) പൂരാട പൂവിറുത്ത് പുരികം കൊണ്ടു വിൽകുലച്ചു ഒരായിരം അമ്പെയ്യും കായാമ്പൂവർണ്ണനുണ്ണി കണ്ണന്റെ തിരുമാറിൽ ഒന്നല്ലോ പുളകമാല ആ മാല ചൂടാൻ ആരാരോ വരുവതാരോ ഞാൻ പോരാം ഞാൻ പോരാം അമ്പാടിപ്പൂങ്കുയിലെ  (ഒന്നാനാം..) പൂഞ്ചേല കരയില്‍ വെച്ച് പുഴയിലവര്‍ മുങ്ങുമ്പോള്‍  ആ ചേല വാരിക്കൊണ്ടോടുന്ന കണ്ണനുണ്ണി  കണ്ണന്റെ ചെഞ്ചൊടിയില്‍ ഒന്നല്ലോ തേന്മലര്  ആതേനുണ്ണാന്‍ ആരാരോ വരുവതാരോ ഞാൻ പോരാം ഞാൻ പോരാം അമ്പാടിപ്പൂങ്കുയിലെ  (ഒന്നാനാം..)

Published by the catalogue editor. Rights remain with the original creators.