Othenente Makan (1973) poster

1970 · song 5

Mangalam Kunnile

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മംഗലംകുന്നിലെ മാന്‍പേടയോ മരതകക്കാട്ടിലെ മയില്‍പ്പേടയോ തങ്കനൂപുരമണികള്‍ കിലുക്കി തപസ്സുണര്‍ത്താന്‍ വന്ന മേനകയോ (മംഗലംകുന്നിലെ..) വികാരപുഷ്പ തടാകക്കരയില്‍ വിജയദശമീ ചന്ദ്രികയില്‍ (2) മനസ്സിനുള്ളിലെ സ്വപ്നമൊരുക്കി മന്മഥന്‍ തീര്‍ത്തൊരു വിഗ്രഹമോ (2) ആരോ - ആരോ - ആരാധികയവളാരോ (മംഗലംകുന്നിലെ..) വിലാസ നര്‍ത്തനമേടയ്ക്കരികില്‍ വിജനസുരഭീ വാടികയില്‍ (2) സ്വര്‍ണ്ണംകെട്ടിയ മഞ്ചലിനുള്ളില്‍ സ്വര്‍ഗ്ഗമയച്ചൊരു സുന്ദരിയോ (2) ആരോ - ആരോ - ആരാധികയവളാരോ (മംഗലംകുന്നിലെ..)

Published by the catalogue editor. Rights remain with the original creators.