Othenente Makan (1973) poster

1970 · song 4

Kadaleevanangalkkarikilallo

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

കദളീവനങ്ങള്‍ക്കരികിലല്ലോ കടത്തനാടന്‍ കളരി - കടത്തനാടന്‍ കളരി കളരിമുറ്റം വരെ പോയിവരാമോ കളമൊഴിയേ കിളിയേ - കളമൊഴിയേ കിളിയേ (കദളീ...) തളിരിട്ടുനില്‍ക്കും തൈമാവിന്‍ കൊമ്പില്‍ താണിരുന്നാടുമ്പോള്‍ തട്ടും കാണാം പയറ്റും കാണാം തച്ചോളിയോതിരമടുത്തുകാണാം (കദളീ...) കുന്നത്തുചന്ദ്രനുദിച്ച പോലേ ചന്ദനക്കാതല്‍ കടഞ്ഞപോലേ കളരിയിലുള്ളൊരു കാമസ്വരൂപനീ കുറിയോല കൊണ്ടക്കൊടുക്കാമോ നറുനെയ്‌വിളക്കുകള്‍ പടുതിരികത്തും  നാലുകെട്ടിന്നുള്ളില്‍ കണ്ണീരോടേ കാത്തിരുന്നീടുമീ കന്യതന്‍ ദു:ഖമൊന്നറിയിക്കാമോ (കദളീ...)

Published by the catalogue editor. Rights remain with the original creators.