Othenente Makan (1973) poster

1970 · song 3

Guruvayoorambalanadayil

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും ഗോപുര വാതിൽ തുറക്കും - ഞാൻ ഗോപകുമാരനെ കാണും (ഗുരുവായൂരമ്പല..) ഓമൽച്ചൊടികൾ ചുംബിക്കും ഓടക്കുഴൽ ഞാൻ ചോദിക്കും (2) മാനസകലികയിലമൃതം പകരും വേണു നാദം കേൾക്കും - ശ്രീകൃഷ്ണ വേണു നാദം കേൾക്കും  (ഗുരുവായൂരമ്പല..) രാഗമരാളങ്ങളൊഴുകി വരും രാവൊരു യമുനാ നദിയാകും (2) നീലക്കടമ്പുകൾ താനേ പൂക്കും താലവൃന്ദം വീശും- പൂന്തെന്നൽ താലവൃന്ദം വീശും  (ഗുരുവായൂരമ്പല..) ഓമൽക്കൈവിരൽ ലാളിക്കും ഓടക്കുഴൽ ഞാൻ മേടിക്കും (2) ഞാനതിലലിഞ്ഞലിഞ്ഞില്ലാതാകും ഗാനമായി തീരും- ശ്രീകൃഷ്ണ  ഗാനമായ് തീരും.. (ഗുരുവായൂരമ്പല..)

Published by the catalogue editor. Rights remain with the original creators.