1970 · song 2
Chandranudikkunna Dikkil
Credits
- Singer
-
KJ Yesudas
B Vasantha
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ
ചന്ദനം പൂക്കുന്ന ദിക്കിൽ
തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
തൃക്കാർത്തിക രാത്രി
(ചന്ദ്രൻ..)
നിറപറതൻ മുൻപിൽ
നിലവിളക്കിൻ മുൻപിൽ
നെറ്റിയിൽ ഇലക്കുറി തൊട്ടവളേ -നിന്നെ
മറ്റൊരു തൊടുകുറി ചാർത്തിക്കും..
(ചന്ദ്രനുദിക്കുന്ന ..)
തൊടുകുറി ചാർത്തിയിട്ടെന്തു ചെയ്യും
മുടിയിൽ പുതിയൊരു പൂ തിരുകും
പൂവണിയിച്ചിട്ടെന്തു ചെയ്യും
പുഞ്ചിരി മുത്തു കവർന്നെടുക്കും
മുത്തു കവർന്നിട്ടെന്തു ചെയ്യും
മുദ്ര മോതിരം തീർപ്പിയ്ക്കും
മോതിരം തീർത്തിട്ടെന്തു ചെയ്യും
മോഹിച്ച പെണ്ണിന്റെ വിരലിലിടും
(ചന്ദ്രനുദിക്കുന്ന ..)
നിറമലരിന്‍ മുന്‍പില്‍ നിറകതിരിന്‍ മുന്‍പില്‍ (നിറ..).ലജ്ജകൊണ്ടലുക്കിട്ടു നില്പലവളെ
മാറില്‍ മാറ്റൊരലുക്ക് ഞാന്‍ ചാര്‍ത്തിക്കും
(ചന്ദ്രനുദിക്കുന്ന...)
.
Published by the catalogue editor. Rights remain with the original creators.