1970 · song 5

Yakshagaanam Muzhangi

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

യക്ഷഗാനം മുഴങ്ങി യവനികയും നീങ്ങി നിമിഷങ്ങളേതൊ ലഹരിയിൽ മുങ്ങി നിഴലാട്ടം തുടങ്ങി (യക്ഷഗാനം..) കാലം ചരടു വലിക്കുന്നു കളിപ്പാവകൾ നമ്മൾ ആടുന്നു ചിരിക്കാൻ പറയുമ്പോൾ ചിരിക്കുന്നു നമ്മൾ കരയാൻ പറയുമ്പോൾ കരയുന്നു പാവങ്ങൾ - നിഴലുകൾ (യക്ഷഗാനം...) പാട്ടുകൾ പാടുന്നു - നമ്മളെ മാറ്റൊലി കളിയാക്കുന്നു സത്യത്തിൻ മുഖമാരോ സ്ഫടികപാത്രം കൊണ്ട് മറയ്ക്കുന്നു പാവങ്ങൾ- നിഴലുകൾ (യക്ഷഗാനം..) കാമം കല്ലുകളെറിയുന്നു കളിപ്പാവകൾ നമ്മൾ തകരുന്നു അരങ്ങത്തു കണ്ടവരകലുന്നു- മുമ്പിൽ അവരുടെ നിഴലുകൾ മായുന്നു പാവങ്ങൾ-പാവങ്ങൾ (യക്ഷഗാനം..)

Published by the catalogue editor. Rights remain with the original creators.