1970 · song 4

Swargaputhri Navaraathri

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

സ്വര്‍ഗ്ഗപുത്രീ നവരാത്രീ സ്വര്‍ണ്ണംപതിച്ച നിന്‍ സ്വരമണ്ഡപത്തിലെ സോപാനഗായകനാക്കൂ എന്നെ നീ (സ്വര്‍ഗ്ഗപുത്രീ... ) പാല്‍ക്കടല്‍ത്തിരകളിലലക്കിയെടുത്ത നിന്‍ പൂനിലാപ്പുടവതൊടുമ്പോള്‍ (2) മെയ്യില്‍ തൊടുമ്പോള്‍ നിന്നെ പ്രണയ പരാധീനയാക്കുവാന്‍ എന്തെന്നില്ലാത്തോരഭിനിവേശം അഭിനിവേശം - അഭിനിവേശം (സ്വര്‍ഗ്ഗപുത്രീ... ) കൈകളില്‍ മൃഗമദതളികയുമേന്തി നീ ഏകയായരികില്‍ വരുമ്പോള്‍ (2‍) ദേവി വരുമ്പോള്‍ നിന്നെ കരവലയത്തിലൊതുക്കുവാന്‍ ഒന്നു ചുംബിക്കുവാ‍ന്‍ അഭിനിവേശം അഭിനിവേശം - അഭിനിവേശം (സ്വര്‍ഗ്ഗപുത്രീ... )

Published by the catalogue editor. Rights remain with the original creators.