1970 · song 3

Devadaasiyalla Njaan

Credits

Singer
LR Eeswari
Lyricist
Vayalar
Composer
G Devarajan

Lyrics

ദേവദാസിയല്ല ഞാൻ ദേവയാനിയല്ല ഞാൻ ആയിരത്തിലായിരത്തിലൊ- രാരാധികയാണു ഞാൻ (ദേവദാസി..) പൂത്ത മരച്ചില്ലകൾ തോറും പുതിയ പുതിയ കൂടു കൂട്ടി കൂട്ടുകാരെ പാടി മയക്കും കുയിലാണു ഞാൻ - പാടും കുയിലാണു ഞാൻ (ദേവദാസി..) മുത്തുമുലക്കച്ചകൾ കെട്ടി രാത്രി രാത്രി നൃത്തമാടി കൂടു വിട്ടു കൂടു പായും കുളിരാണു ഞാൻ - ഓമൽ കുളിരാണു ഞാൻ (ദേവദാസി..) കാമുകന്റെ മാറിടമാകെ കൈകൾ കൊണ്ടു കവിതയെഴുതി കണ്ണുപൊത്തി മുത്തുകൾ വാരും കലയാണു ഞാൻ - കാമ കലയാണു ഞാൻ (ദേവദാസി..)

Published by the catalogue editor. Rights remain with the original creators.